‘ക്ലാസിക് രംഗകലകളിലും പൗരസ്ത്യ സൗന്ദര്യശാസ്ത്ര ചിന്തകളിലും അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു എന്‍.രാധാകൃഷ്ണന്‍’; അനുശോചിച്ച് കേരള സംഗീത നാടക അക്കാദമി

ക്ലാസിക് രംഗകലകളിലും പൗരസ്ത്യ സൗന്ദര്യശാസ്ത്ര ചിന്തകളിലും അഗാധമായ പാണ്ഡിത്യമുള്ള അനന്യവ്യക്തിത്വമായിരുന്നു എന്‍.രാധാകൃഷ്ണന്‍ നായരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. കലാചിന്തകനും മുന്‍ അക്കാദമി സെക്രട്ടറിയുമായിരുന്ന എന്‍.രാധാകൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംഗീത നാടക അക്കാദമിയുടെ പത്തൊമ്പതാമത്തെ സെക്രട്ടറിയായിരുന്ന എന്‍ രാധാകൃഷ്ണന്‍ നായര്‍ കോവിഡ് കാലത്ത് കലാകാരന്മാരുടെ ക്ഷേമത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലടക്കം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Also Read: സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു

അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്താണ് ദേശീയ സംഗീതോത്സവമായ രാഗസുധയും ദേശീയ നൃത്തോത്സവമായ നൃത്യതിയും നടത്തിയത്. മികച്ച പ്രഭാഷകനും ഗ്രന്ഥകാരനും കൂടിയായ അദ്ദേഹം അക്കാദമി മുഖമാസികയായ കേളിയുടെ ഉള്ളടക്കത്തിലും പരീഷണാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.കേളിമാസികയ്ക്ക് ആധുനിക വീക്ഷണവും ദിശാബോധവും നല്‍കിയ കേളിയുടെ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലം സെക്രട്ടറി ആയിരുന്ന സമയത്തും എന്‍.രാധാകൃഷ്ണന്‍ നായര്‍ കലാമണ്ഡലത്തിലും ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്ന് കരിവെള്ളൂര്‍ മുരളി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News