കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്

അറുപത്തിമൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കലോത്സവം മാറ്റിവെച്ചത്. തദ്ദേശിയ കലാപരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:യുജിസി നെറ്റ് ഫലപ്രഖ്യാപനം ഉടൻ

ഈ വര്‍ഷം ഡിസംബര്‍ 3 മുതല്‍ 7വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡിസംബര്‍ 4ന് ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടത്താന്‍ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് തീരുമാനിച്ച സാഹചര്യത്തിലാണ് കലോത്സവ തീയ്യതിയില്‍ മാറ്റം വരുത്തിയത്. 2025 ജനുവരി ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് വെച്ച് അറുപത്തി മൂന്നാം സ്‌കൂള്‍ കലോത്സവം നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശിയ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി കേരള സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചതായും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യമുക്തമാക്കാന്‍ ക്യാമ്പയിനുകള്‍ നടത്തും. സ്‌കൂളുകള്‍ക്കായി പ്രോട്ടോക്കോള്‍ വികസിപ്പിക്കുകയും, ക്യാംപയിന്റെ ഭാഗമായി സ്‌കൂള്‍തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനവുമുണ്ടാകും. ലഹരി മുക്ത ക്യാംപസ് എന്ന ലക്ഷ്യത്തില്‍ സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:വയനാട് ദുരന്തബാധിതർക്ക് പുനഃരധിവാസം; ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി, രണ്ട് ഘട്ടങ്ങളായി നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News