‘പാസ് നോക്കാതെ മു‍ഴുവന്‍ പേര്‍ക്കും ആഹാരം വിളമ്പിയ കലോത്സവം ചരിത്രത്തില്‍ ആദ്യം’; ആര്‍ക്കും വെയില്‍ കൊള്ളേണ്ടിവന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

kerala-school-kalolsavam-food

പാസ് ഉണ്ടോ എന്ന് നോക്കാതെ ഭക്ഷണപ്പുരയില്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും ആഹാരം വിളമ്പിയ കലോത്സവം ഒരുപക്ഷേ ചരിത്രത്തില്‍ ആദ്യമായിട്ടാകുമെന്ന് കലോത്സവ ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍. ആഹാരം കഴിക്കാനായി വിശക്കുന്ന വയറുമായി എത്തിയവര്‍ക്ക് ഒരു മിനിറ്റ് പോലും വെയിലത്ത് വരി നില്‍ക്കേണ്ട അവസ്ഥയും ഇത്തവണത്തെ കലോത്സവത്തില്‍ ഉണ്ടായിട്ടില്ല. ചുരുങ്ങിയത് 2,00,000 പേര്‍ക്കാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ നെയ്യാര്‍ എന്ന കലവറയില്‍ ആഹാരം വിളമ്പിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


63-ആമത് കേരള സ്‌കൂള്‍ കലോത്സവത്തിന് അനന്തപുരി ആതിഥേയത്വം വഹിച്ചപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തനിക്ക് നല്‍കിയ ചുമതല ഫുഡ് കമ്മിറ്റിയുടേത് ആയിരുന്നു. അദ്ദേഹത്തിന് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വിവാദരഹിതമായി ഭക്ഷണവിതരണം നടക്കണം. തുടര്‍ന്നങ്ങോട്ട് കൂട്ടായ പരിശ്രമം ആയിരുന്നു. ഭക്ഷണപുരയിലെ ഓരോ പ്രവര്‍ത്തിയും വെവ്വേറെ തിരിച്ചു ഒരു ടീം ലീഡറിനെയും ടീം അംഗങ്ങളെയും നിശ്ചയിച്ചു.

Read Also: എല്ലാ വിഭാഗങ്ങളുടെയും ഉൾപ്പെടുത്തിയുള്ള മേളകളാക്കി കലോത്സവങ്ങളെ മാറ്റും, വിധി നിർണയം പൂർണമായും കുറ്റമറ്റതാക്കും; മന്ത്രി വി ശിവൻകുട്ടി

ആദ്യം തന്നെ ഞങ്ങള്‍ എടുത്ത തീരുമാനം ആഹാരം കഴിക്കാന്‍ വരുന്നവര്‍ക്ക് വെയിലത്ത് ക്യൂ നില്‍ക്കേണ്ടി വരരുത് എന്നായിരുന്നു. ഇതിനായി ഭക്ഷണപ്പുരയോട് ചേര്‍ന്ന് മറ്റൊരു പന്തല്‍ കൂടിയിട്ടു. അവിടെ കലാപരിപാടികള്‍ നടത്തി ഭക്ഷണപ്പുര സര്‍ഗാത്മകമാക്കാന്‍ തീരുമാനിച്ചു. അങ്ങനെ നെയ്യാര്‍ എന്ന ഭക്ഷണപ്പുരയോടൊപ്പം സര്‍ഗവേദി എന്ന പന്തലും ഉയര്‍ന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാം:



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News