സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 950 പോയിന്റ് നേടി തൃശൂര്‍ ആണ് മുന്നില്‍. 948 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. 946 പോയിന്റ് നേടി പാലക്കാട് മൂന്നാമതാണ്. കോഴിക്കോട് 944 പോയിന്റുമായി നാലാമതാണ്. മലപ്പുറത്തിന് 921 പോയിന്റും എറണാകുളത്തിന് 915 പോയിന്റുമാണുള്ളത്. കൊല്ലം (906), തിരുവനന്തപുരം (900), ആലപ്പുഴ (894), കോട്ടയം (868), കാസര്‍ഗോഡ് (861), വയനാട് (857), പത്തനംതിട്ട (792), ഇടുക്കി (772) എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 447 പോയിന്റുമായി തൃശൂരാണ് മുന്നില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 504 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 445 പോയിന്റമായി കണ്ണൂരും കോഴിക്കോടുമാണ് രണ്ടാമത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 503 പോയിന്റ് വീതം തൃശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്.
Read Also: ഇനി അന്യമല്ല ഈ ഗോത്രകല; കലോത്സവ വേദിയിലെത്തിയ മലപ്പുലയ ആട്ടത്തെപ്പറ്റി അറിയാം
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകള്‍ 90 പോയിന്റ് വീതം നേടി മുന്നിലാണ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കലോത്സവത്തില്‍ 95 പോയിന്റ് വീതം നേടിയ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളാണ് മുന്നില്‍.
സ്‌കൂളുകളില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 161 പോയിന്റോടെ ഒന്നാമതാണ്. 106 പോയിന്റ് നേടിയ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. എംജിഎംഎച്ച്എസ്എസ് മാനന്തവാടിയാണ് 101 പോയിന്റുമായി മൂന്നാമത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here