സ്കൂൾ കലോത്സവം: സ്വര്‍ണ കപ്പിന് നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

kerala-school-kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വര്‍ണ കപ്പിന് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ വച്ച് നാളെ സ്വീകരണം നല്‍കും. കാസർഗോഡ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്നാണ് കപ്പിന്റെ നാല് ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കലാകിരീടമണിഞ്ഞ കണ്ണൂരിലാണ് കപ്പ് സൂക്ഷിച്ചിരുന്നത്.

കൊല്ലം ജില്ലയിലെ പര്യടനം കഴിഞ്ഞാണ് നാളെ ജില്ല അതിര്‍ത്തിയില്‍ കപ്പ് എത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടിയും ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയും ചേർന്ന് തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി കപ്പ് ഏറ്റുവാങ്ങും. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തട്ടത്തുമല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ഇരുവരും ചേര്‍ന്ന് കപ്പ് ആനയിക്കും.

Read Also: സംസ്ഥാന സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പ് കാണുവാനും സ്വീകരിക്കാനുമുള്ള അവസരമാണ് ഗ്രാമീണ ജനതയ്ക്കും കൈവരുന്നത്. കലാമാമാങ്കത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റന്നാൾ തിരിതെളിയും. ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News