സംസ്ഥാന സ്‌കൂള്‍ കലോത്സവം അറബിക് പദ്യം ചൊല്ലല്‍ വേദിയില്‍ നിറഞ്ഞുനിന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം. ചാലിയാര്‍ വേദിയില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ അറബിക് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ മിക്ക മല്‍സരാര്‍ഥികളും അവതരിപ്പിച്ചത് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രതയും ദുരന്തം ബാക്കിവെച്ച തീരാനോവും.
Read Also: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി
നാല് ക്ലസ്റ്ററുകളായി 14 മത്സരാര്‍ഥികള്‍ പങ്കെടുത്തു. വയനാട് ദുരന്തത്തെ പ്രമേയമാക്കി മുഹ്യുദ്ധീനുല്‍ ഹിന്ദ് പ്രത്യേകമായി തയ്യാറാക്കി ഈണം നല്‍കിയ പദ്യമാണ് വയനാട് ജില്ലയിലെ പിണങ്ങോട് ഡബ്ല്യൂഓഎച്ച്എസ്എസ് വിദ്യാര്‍ഥിനിയായ റെന ജെബി ചൊല്ലിയത്.
മലയാളിയുടെ ഒത്തൊരുമയും ദുരന്തബാധിതര്‍ക്കായുള്ള ഐക്യദാര്‍ഢ്യവും വിഷയമായ ഈ വര്‍ഷത്തെ അറബിക് പദ്യം ചൊല്ലല്‍ കാണികള്‍ക്കു വേറിട്ട അനുഭവമാണ് നല്‍കിയത്. മത്സരിച്ച 14 വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ചെന്നുള്ളതും മത്സരത്തിന്റെ മികവും നിലവാരവും വിളിച്ചറിയിക്കുന്നതായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here