ശ്രീവിദ്യയ്ക്ക് മുന്നില്‍ ശ്വാസതടസ്സം മുട്ടുമടക്കി; വെറും അഞ്ച് മാസം കൊണ്ട് സ്വയം പരിശീലിച്ച് ഓടക്കുഴലില്‍ എ ഗ്രേഡ്

kerala-school-kalolsavam-2025-odakkuzhal

ഓടക്കുഴലില്‍ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ശ്രീവിദ്യ പി നായര്‍ക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസതടസ്സത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴല്‍ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരിക്കുകയാണ് ശ്രീവിദ്യ.

അഞ്ചാം വയസ്സില്‍ തുടങ്ങിയ സംഗീതപഠനമാണ് ശ്രീവിദ്യയെ ഓടക്കുഴല്‍ വരെ എത്തിച്ചത്. ശ്വാസതടസ്സ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വയലിന്‍ അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ, പിന്നീട് ഓടക്കുഴല്‍ സംഗീതത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് പഠനം തുടങ്ങുകയായിരുന്നു. വെറും അഞ്ച് മാസം മാത്രം ഓടക്കുഴല്‍ അഭ്യസിച്ചാണ് സംസ്ഥാന കലോത്സവവേദി വരെ എത്തിയത്.

Read Also: ഞങ്ങൾക്കുമുണ്ട് ഓർമകൾ! കലോത്സവ വേദിയിൽ വീണാ ജോർജിൻ്റെയും സുഹൃത്തുക്കളുടേയും റീയൂണിയൻ

പത്തൊന്‍പതാം വേദിയായ മയ്യഴിപ്പുഴയില്‍ (അയ്യങ്കാളി ഹാള്‍) മത്സരിക്കാന്‍ എത്തിയ 15 പേരിലെ ഒരേയൊരു പെണ്‍കുട്ടിയാണ് ശ്രീവിദ്യ. ആലപ്പുഴ ജില്ലാ കലോത്സവത്തിന് വയലിന്‍ മത്സരത്തില്‍ എകെ രഘുനാഥന്റെ ‘എന്തരോ മഹാനുഭാവുലു’ എന്ന പഞ്ചരത്‌ന കീര്‍ത്തനമാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. എന്നാല്‍, മൂന്നാം സ്ഥാനമായിരുന്നതിനാല്‍ സംസ്ഥാന കലോത്സവത്തിന് വയലിനില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അതേ വയലിന്‍ കീര്‍ത്തനമായ ത്യാഗരാജാ കീര്‍ത്തനത്തില്‍ മാറ്റം വരുത്തി ഓടക്കുഴല്‍ കീര്‍ത്തനമാക്കിയാണ് ഇന്ന് ശ്രീവിദ്യ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here