സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിലെ
പ്രത്യേക വേദിയിൽ കായിക, കലാമേള ഫോട്ടോ പ്രദർശനം ആരംഭിച്ചു.
പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു.
കേരള മീഡിയ അക്കാദമിയുടെയും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്.ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ
സംഘടിപ്പിച്ച സ്കൂൾ കായിക മത്സരത്തിൽനിന്നും, മുൻ കലോത്സവങ്ങളിൽനിന്നും പകർത്തിയ ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്.
ALSO READ; കുട്ടികൾ ടെൻഷനില്ലാതെ മത്സരിക്കട്ടെ; പിന്തുണയുമായി വനിതാ ശിശു വികസന വകുപ്പിൻ്റെ ഹെല്പ് ഡെസ്ക്
കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫോട്ടോ പ്രദർശനം.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബുവും ഫോട്ടോ പ്രദർശനം കാണാനെത്തിയിരുന്നു.
ENGLISH NEWS SUMMARY: Sports and art fair photo exhibition started a Putharikandam Maidanam as part of the State School Art Festival. Minister V Sivankutty inaugurated the exhibition.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here