കനകക്കപ്പുമായെത്തിയ ഗഡികൾക്ക് സ്വീകരണ പൂരമൊരുക്കി തൃശൂർ; നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി

school-kalolsavam-thrissur-golden-cup

സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായി സ്വര്‍ണക്കപ്പുമായി എത്തിയ തൃശൂര്‍ ടീമിന് ആവേശോജ്വല സ്വീകരണം. ജില്ലാതിര്‍ത്തിയായ കൊരട്ടിയില്‍ വെച്ച് റവന്യൂ മന്ത്രി കെ രാജന്‍, ചാലക്കുടി എംഎല്‍എ ടി ജെ സനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. തുടര്‍ന്ന്, ചാലക്കുടിയിലും പുതുക്കാടും ഒല്ലൂരും സ്വീകരണം നല്‍കി. അതേസമയം, നാളെ (വെള്ളി) തൃശൂരിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

ഒല്ലൂരിലെ സ്വീകരണത്തിന് ശേഷം തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ അങ്കണത്തില്‍ എത്തിയ ടീമിനെ അവിടെ നിന്നും ഘോഷയാത്രയായിട്ടായിരുന്നു സ്വീകരണ സമ്മേളന വേദിയായ തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിച്ചത്. മന്ത്രി കെ രാജന്‍, എംഎല്‍എമാരായ സേവ്യര്‍ ചിറ്റിലപ്പള്ളി, പി ബാലചന്ദ്രന്‍, യു ആര്‍ പ്രദീപ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

Read Also: ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിപുലമായ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മന്ത്രി കെ രാജന്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ആഹ്ലാദ സൂചകമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഇന്ന് വിജയദിനമായി ആചരിക്കുകയാണ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല കിരീടം ചൂടിയത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News