‘നാടിനെ മുന്നില്‍ നയിക്കേണ്ടവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍, പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം’: മുഖ്യമന്ത്രി

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. അന്തരിച്ച സാഹിത്യകാരന്‍ എംടിക്ക് മുഖ്യമന്ത്രി ആദരവ് അര്‍പ്പിച്ചു.

ALSO READ: ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

സംസ്ഥാന കലോത്സവ ചരിത്രത്തില്‍ തദ്ദേശീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആദ്യം. തദ്ദേശീയ ക്ലാസിക് കലാരൂപങ്ങളുടെ സംഗമഭൂമിയാകും കലോത്സവം. മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ കഴിഞ്ഞു. വെള്ളാര്‍മലയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം അതിജീവനത്തിന്റെ പ്രതീകമാണ്. സാംസ്‌കാരിക ആസ്വാദന രംഗത്തെ മാറ്റിമറിക്കുന്ന കലാസൃഷ്ടികള്‍ കലോത്സവങ്ങളില്‍ ഉണ്ടാകും. നാടിനെ മുന്നില്‍ നയിക്കേണ്ടവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍. പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആ മനോഭാവത്തോടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയണം. സ്വപ്നങ്ങളാണ് വലിയ സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഉത്സവം ചടുലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Kerala State School Youth Festival begins at Capital city Tvm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here