ഗോത്ര നൃത്ത രൂപമായ മലപ്പുലയ ആട്ടത്തിന് ഊർജ്ജം പകരുന്നത് അതിലെ വാദ്യോപകരണങ്ങളാണ്. ചിക്കു വാദ്യം, ഉറുമി,കെട്ടുമുട്ടി, കട്ടവാദ്യംതുടങ്ങിയ വൈവിധ്യങ്ങളായ ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാദ്യോപകരണങ്ങളുടെ താളം മുറുകുന്നതോടൊപ്പം ചുവടുകളുടെ വേഗവും കൂടും.
മലപ്പുലയ ആട്ടത്തിൽ വായ്പാട്ട് ഇല്ല. വാദ്യോപകരണങ്ങളാണ് പ്രധാനം.പരമ്പരാഗത വേഷമണിഞ്ഞ് എത്തുന്ന സ്ത്രീയും പുരുഷനും കുഴൽ വിളിയോടെ ആട്ടം തുടങ്ങും.വാദ്യോപകരണത്തിൻ്റെ താളം കൊട്ടികേറുന്നതോടൊപ്പം ചുവടുകൾ മുറുകും.ചിക്കു വാദ്യം, ഉറുമി,കെട്ടുമുട്ടി, കട്ടവാദ്യം എന്നീ ഉപകരണങ്ങളാണ് മലപ്പുലയ ആട്ടത്തിനായി ഉപയോഗിക്കുന്നത്. ചിക്കുവാദ്യത്തിൻ്റെ താളം ആട്ടം നിയന്ത്രിക്കും.
ഇടുക്കിയിൽ മലപ്പുലയൻ വിഭാഗക്കാർ ഉത്സാവാഘോഷങ്ങളിലും മറ്റുമാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. മാരിയമ്മന്‍, മധുരമീനാക്ഷി എന്നീ ദേവതകളെ നൃത്തത്തിലൂടെ ആരാധിക്കുന്നതായാണ് വിശ്വാസം. ശരീരത്തിൻ്റെ വശ്യതയിലും ചടുലതയിലും വേഗം കൈവരിക്കുന്ന ആട്ടം കലോത്സവ വേദിയിൽ ഒരു നൃത്ത വിസ്മയം തീർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here