കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ എം ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം ) വനിതാ ശിശു വികസന വകുപ്പിൻ്റെ സ്പോട്ട് കൗൺസിലിംഗ് ഹെല്പ് ഡെസ്ക്. കൗൺസിലിംഗ് ആവശ്യമെന്ന് തോന്നുന്ന ആർക്കും നേരിട്ട് ഹെൽപ് ഡെസ്കിനെ സമീപിക്കാവുന്നതാണ്.
ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ എസ്. ജെ. സുജയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ 35 സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനമാണ് ഹെൽപ്പ് ഡെസ്കിൽ ലഭ്യമാക്കിയിരിക്കുന്നത്.
മേളയുടെ എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി അഞ്ചു കൗൺസിലർമാർ സേവന സന്നദ്ധരായി 22ാം നമ്പർ സ്റ്റാളിൽ ഉണ്ടാകും.
മത്സരത്തിന് എത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കാനും ശിശു സംരക്ഷണ വകുപ്പിൻ്റെ മറ്റു പദ്ധതികളെയും സേവനങ്ങളെയുംപറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനും ഈ ഹെൽപ്പ് ഡെസ്ക് സഹായകരമാകും.
മിഷൻ വാത്സല്യയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും വഴി നടപ്പാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും സ്റ്റാളിൽ ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here