‘സ്കൂൾ കായിക മേള ഉദ്ഘാടനം വർണ്ണാഭമായി നടത്തും’: മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty

സ്കൂൾ കായിക മേള ഉദ്ഘാടനം വർണ്ണാഭമായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നവംബർ 5 ന് 20 ഓളം മത്സരങ്ങൾ നടക്കും. 24000 കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി സവിശേഷ പരിഗണന നൽകുന്ന കുട്ടികളെയും ഗൾഫിൽ നിന്നുമുള്ള കായിക താരങ്ങളെയും കായിക മേളയിൽ പങ്കെടുപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രി പിണറായി വിജയൻ കായിക മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടി മമ്മൂട്ടി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, നവംബർ 4 ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. http://www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി 730 മത്സര ഇനങ്ങള്‍ സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് നടത്തുന്നത്. 17 വേദികളിലായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും കൈറ്റിന്റെ സ്പോര്‍ട്സ് പോര്‍ട്ടലില്‍ ലഭ്യമാക്കും.

Also read:അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി-യും (സ്കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News