കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം ആരംഭിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കേരള സയന്‍സ് കോണ്‍ഗ്രസ് കാസര്‍ഗോഡെത്തുന്നത്. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലാണ് മൂന്ന് ദിവസം നീണ്ടുന്നില്‍ക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

ALSO READ:ഇഷാന്‍ മടങ്ങി വന്നു; ലക്ഷ്യം ഐപിഎല്‍; മുംബൈ ക്യാപ്റ്റനൊപ്പം പരിശീലനം തുടങ്ങി

ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയം. യുവ ഗവേഷകരും ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും സംവദിക്കും. 12 വിഷയങ്ങളില്‍ പ്രബന്ധ അവതരണം, ബാലശാസ്ത്ര കോണ്‍ഗ്രസ് വിജയികളുടെ പ്രബന്ധാവതരണം ഉണ്ടാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാക്ക് വിത്ത് സയന്റിസ്റ്റ് പരിപാടി എന്നിവ നടക്കും. രസതന്ത്ര നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി മെഡല്‍ പ്രഭാഷണം നടത്തും. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ 424 യുവശാസ്ത്രജ്ഞര്‍ പങ്കെടുക്കും.

ALSO READ:പരിപ്പുവടയേക്കാള്‍ കിടിലന്‍ രുചി; ചായയ്‌ക്കൊരുക്കാം ഒരു വെറൈറ്റി ഐറ്റം

യുവശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്‌കാരങ്ങളും, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ നൂറിലധികം സ്റ്റാളുകള്‍ ശാസ്ത്ര പ്രദര്‍ശനത്തിലുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, ജലവിഭവ വികസന വിനിയോഗ കേന്ദ്രവും കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജുമായി സഹകരിച്ചാണ് ശാസ്ത്ര കോണ്‍ഗ്രസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News