ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: ഗോവ മന്ത്രി

ഗുണനിലവാരമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം ഉത്തമ മാതൃകയാണെന്ന് ഗോവ ടൂറിസം മന്ത്രി രോഹന്‍ കാവ്‌തെ. ഇക്കാര്യത്തില്‍ കേരളത്തെ ഗോവയ്ക്ക് മാതൃകയാക്കാമെന്നും മന്ത്രി ഗോവ നിയമസഭയില്‍ പറഞ്ഞു.

Also Read:  ‘രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം’;തൃണമൂൽ കോൺഗ്രസ് എം പി യെ സസ്‌പെൻഡ് ചെയ്തു

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോഴും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്താത്ത കേരളത്തിന്റെ പ്രവര്‍ത്തന രീതി അനുകരണീയമാണ്. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗോവ പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തേണ്ടതിനെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രി കേരളത്തെ പരാമര്‍ശിച്ചത്. കോവിഡിനുശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡിട്ട കേരളത്തിന് വിദേശ സഞ്ചാരികളുടെ സന്ദര്‍ശനത്തിലും വര്‍ധനവുണ്ടാക്കാനായി. പുതിയ ടൂറിസം ഉല്‍പ്പന്നങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനായത്.

Also Read: ഏക സിവില്‍ കോഡ് – മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News