വിനോദസഞ്ചാര മേഖലയില്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി കേരളം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്തിയ വിദേശ-ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2022 ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.
2023ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ആഭ്യന്തര സന്ദര്‍ശകര്‍ എത്തിയത്. 2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളമാണ് ജില്ലകളില്‍ ഒന്നാമത്. വിനോദ സഞ്ചാര വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2023ല്‍ രാജ്യത്തിനകത്ത് നിന്ന് 2,18,71,641 സന്ദര്‍ശകരാണ് കേരളത്തില്‍ എത്തിയത്.
2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് ശേഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 15.92 ശതമാനം വര്‍ധനയും വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 87.83 ശതമാനത്തിന്റെ വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here