ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ. പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ഐ. ടി. പി ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രദീപ് സിംഗ് ഖറോള, എക്സിക്യൂട്ടിസ് ഡയറക്ടർ പ്രേം ജിത്ത് ലാൽ എന്നിവർ ചേർന്ന് മെഡൽ സമ്മാനിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ്, ഡപ്യൂട്ടി ഡയറക്ടർ എസ് ആർ പ്രവീൺ, ജോയിൻ്റ് സെക്രട്ടറി വി. ശ്യാം ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോൺ പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡൽ സ്വീകരിച്ചു . സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് കേരളത്തിന് മെഡൽ.
Also Read: ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
‘വികസിത് ഭാരത് @ 2047’ എന്നതായിരുന്നു ഈ വർഷത്തെ തീം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയൻ്റെ ഡിസൈനിംഗും നിർമ്മാണവും നിർവഹിച്ചത്.
Also Read: ജാർഖണ്ഡിൽ മന്ത്രിസഭാ വികസന നീക്കങ്ങൾ തകൃതി, മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം
തീം, കൊമേർഷ്യൽ ആശയത്തിൽ 24 സ്റ്റാളുകളാണ് കേരള പവിലിയനിൽ ഉണ്ടായിരുന്നത്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനിൽ ചിത്രികരിച്ചത്.
സ്വയം പര്യാപ്തത, അഭിവൃദ്ധി, വികസനം അതുപോലെ നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയുമാണ് മേളയിൽ പ്രതിനിധാനം ചെയ്യുന്നത്. മേളയിൽ വിവിധ സംസ്ഥാനളുടെയും കേന്ദ്രസർക്കാർ വകുപ്പുകളുടെയും പവലിയനുകളും പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദർശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവും ആസ്പദമാക്കി 250 ചതുരശ്ര മീറ്ററിൽ ക്രമീകരിച്ച സംസ്ഥാനത്തിന്റെ പവലിയൻ ജനശ്രദ്ധയാർജ്ജിക്കുകയും വ്യാപാരമേളയിലെ പ്രധാന ആകർഷകമായി മാറുകയും ചെയ്തു.
വളർച്ചാ സൂചികയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ച സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീൻ എനർജി, വ്യവസായ സൗഹൃദനയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവയെല്ലാം പവലിയൻ ഒരുക്കാനുള്ള ആശയത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here