പുതുവർഷത്തിൽ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോർപ്പറേഷൻ

പുതുവർഷത്തിൽ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോർപ്പറേഷൻ. കെഎസ്ഐഎൻസിക്ക് വേണ്ടി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജും ലക്ഷ്മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ആസിഡ് ഇതുവഴി എത്തിക്കാൻ സാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read; കൈരളി കുടുംബാംഗങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി

സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കേരള ഷിപ്പിംഗ് നാവിഗേഷൻ കോർപ്പറേഷനു വേണ്ടിയാണ് പൊസൈഡൺ എന്ന ഓയില് ടാങ്കർ ബാർജും ലക്ഷ്മി എന്ന ആസിഡ് ബാർജും നിർമ്മിച്ചത്. 1400 എംറ്റി ശേഷിയുള്ള പൊസൈഡൺ ഓയിൽ ടാങ്കർ ബാർജ് നിർമ്മിക്കാൻ 15.34 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ 12.32 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും 3.02 കോടി രൂപ കമ്പനിയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഗോവ വിജയ് മറൈൻ ഷിപ്പ് യാർഡിൽ വച്ചാണ് ഓയിൽ ടാങ്കർ ബാർജ് നിർമ്മിച്ചത്. കെഎസ്ഐഎൻസിയുടെ സ്വന്തം യാർഡിലാണ് ലക്ഷ്മി എന്ന ആസിഡ് ബാർജ് നിർമ്മിച്ചത്. 300 എംറ്റി ആണ് ആസിഡ് ബാർജ്ജിന്റെ ശേഷി. ബാർജുകളുടെ നിർമ്മാണത്തിൽ പങ്കാളിയായവരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

Also Read; പുഞ്ച സബ്‌സിഡിയ്‌ക്ക്‌ 10 കോടികൂടി അനുവദിച്ച് സർക്കാർ

ചടങ്ങിൽ നിയമ – വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യാനങ്ങളുടെ ഗണത്തിൽ ഈ രണ്ടു ജല വാഹനങ്ങൾ കൂടിച്ചേരുമ്പോൾ പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിലൂടെയും വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗ്ഗം ആസിഡ് നൽകുന്നതിലൂടെയും കമ്പനിക്ക് അധിക വരുമാനം കണ്ടെത്തുവാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News