ആറ് വിദേശ രാജ്യങ്ങളിലേക്ക് കൂടി കേരള സോപ്സ് കയറ്റുമതി ചെയ്യുന്നു

6 വിദേശ രാജ്യങ്ങളിലേക്ക് കൂടി കേരള സോപ്സ് കയറ്റുമതി ചെയ്യാൻ ആരംഭിച്ചുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്. ബഹ്റിൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യു എ ഇ, യെമൻ എന്നീ രാജ്യങ്ങളിലും ഇനിമുതൽ കേരള സോപ്സ് ലഭ്യമാകുമെന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: “വിഘടനവാദികളും പ്രതിക്രിയാവാദികളും” ഒരുപോലെ സ്നേഹിച്ച ശങ്കരാടി…! മലയാളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റിന് ജന്മശതാബ്ദി

കേരള സോപ്സിന്‍റെ ഉത്പന്നങ്ങള്‍ ലോകവിപണിയിലേക്കെത്തുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ് എന്നും മന്ത്രി കുറിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്പ്സ് നിര്‍മ്മിക്കുന്ന എട്ട് സോപ്പ് ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിർവ്വഹിച്ചു.

കോസ്മറ്റിക്സ് വിഭാഗത്തില്‍ വലിയ സാധ്യതകളാണ് ഉള്ളത്എന്നും ഇത് കൂടുതലായി പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി പുതിയ ഉത്പന്നങ്ങളായ ലിക്വിഡ് ഹാന്‍ഡ് വാഷ്, വാഷ് വെല്‍ ഡിറ്റര്‍ജൻ്റ്, ക്ലീന്‍വെല്‍ ഫ്ളോര്‍ ക്ലീനര്‍, ഷൈന്‍ വെല്‍ ഡിഷ് വാഷ് എന്നിവയ്ക്കൊപ്പം പുതിയ ടോയ്ലറ്റ് സോപ്പുകളായ കോഹിനൂര്‍ സാന്‍ഡല്‍ ടര്‍മെറിക്, ത്രില്‍ ലാവെന്‍ഡര്‍, ത്രില്‍ റോസ്, ത്രില്‍ വൈറ്റ് എന്നിവയും വിപണിയിലെത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.തുടര്‍ച്ചയായി രണ്ടാം കൊല്ലവും കേരള സോപ്സ് ലാഭം കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

6 വിദേശ രാജ്യങ്ങളിലേക്ക് കൂടി കേരള സോപ്സ് കയറ്റുമതി ചെയ്യാൻ ആരംഭിച്ചുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. ബഹ്റിൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യു എ ഇ, യെമൻ എന്നീ രാജ്യങ്ങളിലും ഇനിമുതൽ കേരള സോപ്സ് ലഭ്യമാകും. കേരള സോപ്സിന്റെ ഉത്പന്നങ്ങള് ലോകവിപണിയിലേക്കെത്തുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്പ്സ് നിര്മ്മിക്കുന്ന എട്ട് സോപ്പ് ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും ഇന്നലെ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
കോസ്മറ്റിക്സ് വിഭാഗത്തില് വലിയ സാധ്യതകളാണ് നമ്മുക്കുള്ളത്. ചന്ദനം നമ്മുക്ക് യഥേഷ്ടം കിട്ടാനുണ്ട്. ഇത് കൂടുതലായി പ്രയോജനപ്പെടുത്താൻ സാധിക്കണം. വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി പുതിയ ഉത്പന്നങ്ങളായ ലിക്വിഡ് ഹാന്ഡ് വാഷ്, വാഷ് വെല് ഡിറ്റര്ജൻ്റ്, ക്ലീന്വെല് ഫ്ളോര് ക്ലീനര്, ഷൈന് വെല് ഡിഷ് വാഷ് എന്നിവയ്ക്കൊപ്പം പുതിയ ടോയ്ലറ്റ് സോപ്പുകളായ കോഹിനൂര് സാന്ഡല് ടര്മെറിക്, ത്രില് ലാവെന്ഡര്, ത്രില് റോസ്, ത്രില് വൈറ്റ് എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്.
സംസ്ഥാന സര്ക്കാരിന്റെ പൊതുമേഖലാ മാസ്റ്റര്പ്ലാന് അനുസരിച്ചുള്ള വൈവിധ്യവല്ക്കരണ പരിപാടികളുടെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീന്, സെമി ഓട്ടോമാറ്റിക് പൗച് സീലിംഗ് മെഷീന്, ഓട്ടോമാറ്റിക് സാമ്പിള് സോപ്പ് സ്റ്റാമ്പിങ് മെഷീന് എന്നിവ ഫാക്ടറിയില് പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തതോടെ തുടര്ച്ചയായി രണ്ടാം കൊല്ലവും ലാഭം കൈവരിച്ച കേരള സോപ്സ് ലാഭം കൈവരിച്ച കാര്യവും നിങ്ങളുമായി പങ്കുവെക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News