‘ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ’; ന്യൂജെൻ വൈബ് പിടിച്ച് വീണ്ടും സ്പീക്കര്‍

kerala-legislative-assembly

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പോസ്റ്റുമായി നിയമസഭാ സ്പീക്കര്‍. ‘അതിന്റെ അടുത്തേക്ക് പോയാല്‍ സീനാണ് ബ്രോ’ എന്ന് പറയുന്നവരോട് ‘ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ’ എന്ന തലക്കെട്ടോടെ പുതിയൊരു റീല്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. നിയമസഭയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം തകര്‍ക്കുന്ന തരത്തിലാണ് ഈ പുതിയ റീല്‍. പൊലീസ് കാവലില്‍ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയില്‍ കണ്ടിരുന്ന നിയമസഭ ഇനി മുതല്‍ ജനങ്ങള്‍ക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. ജനുവരി 7 മുതല്‍ 13 വരെ നിയമസഭയില്‍ എല്ലാവര്‍ക്കും സ്വാഗതം എന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ അതിന്റെ അടുത്തേക്ക് പോയാല്‍ സീനാണ് ബ്രോ..

എന്ന് പറയുന്നവരോട് ….

‘ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ’

എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം?

‘അവിടെയൊക്കെ നമ്മള്‍ക്ക് കയറാന്‍ പറ്റ്വോ ?’

‘പോലീസ് തോക്കും പിടിച്ച് നില്‍ക്കും.’

പോലീസ് കാവലില്‍ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മള്‍ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോള്‍ എല്ലാം മാറി!

ജനുവരി 7 മുതല്‍ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു.

നമ്മുടെ ജനപ്രതിനിധികള്‍ തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങള്‍ രൂപപ്പെടുന്ന സ്ഥലം, ഇനി മുതല്‍ യാതൊരു ചെക്കിങ്ങോ തടസ്സങ്ങളോ ഇല്ലാതെ നിങ്ങള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കാം…

Welcome all…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News