മധുരവനം പോലുള്ള പദ്ധതികള്‍ വിദ്യാര്‍ഥികളും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും അത് നടപ്പിലാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും സ്പീക്കര്‍ എഎൻ ഷംസീര്‍. നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷനും കാട്ടാക്കട ക്രിസ്ത്യന്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് എല്ലാ വര്‍ഷവും പരിസ്ഥിതിദിനങ്ങളില്‍ നടുന്ന മരങ്ങള്‍ യഥാവിധി പരിപാലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ സംസ്ഥാനം ആകെ വനമായി മാറിയേനെയെന്നും വൃക്ഷ വ്യാപന പരിപാലനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി അദ്ദേഹം അഭിപ്രായപ്പെട്ടു.
മധുരവന പദ്ധതി ഫലവൃക്ഷത്തൈ നട്ട് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. അരുവിക്കര എംഎല്‍എ അഡ്വ. ജി സ്റ്റീഫന്‍ അധ്യക്ഷത വഹിക്കുകയും നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംസ്ഥാന ചീഫ് കോഡിനേറ്റര്‍ ജേക്കബ് എസ് മുണ്ടപ്പുളം പദ്ധതി വിശദീകരിക്കുകയും ചെയ്തു.
ക്രിസ്ത്യന്‍ കോളേജ് മാനേജര്‍ റവ. എപി ക്രിസ്റ്റല്‍ ജയരാജ് മുഖ്യപ്രഭാഷണവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അമീര്‍ ആശംസാ പ്രസംഗവും നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എഎസ് റൂബിന്‍ ജോസ് സ്വാഗതവും സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒടിയും നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്ററുമായ ഡോ. റസീന കരീം എല്‍ നന്ദിയും രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here