അന്ന് കുറിച്ച റെക്കോർഡ് ഇന്നും കൈയ്യിൽ ഭദ്രം: മത്സരത്തിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാനും ജ്യോതിഷ റെഡി

jyothisha

അത്ലറ്റിക്  മത്സരങ്ങൾക്കായി അതിരാവിലെ തന്നെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉണർന്നു. സീനിയർ ആൺകുട്ടികളുടെ ഹൈജമ്പ് ഫൈനൽ മത്സരത്തിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. അതിനിടയിലാണ് മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഈ മുഖം ശ്രദ്ധയിൽ പെട്ടത്.

ഇത് ജ്യോതിഷ. പെൺകുട്ടികളുടെ ഹൈജമ്പ് സബ് ജൂനിയർ വിഭാഗത്തിലെ സംസ്ഥാന റെക്കോർഡ് ഹോൾഡർ. പാലക്കാട്‌ പറളി എച് എസിലെ വിദ്യാർത്ഥി ആയിരുന്ന ജ്യോതിഷ 2015 ലായിരുന്നു 1990 ൽ ബി രശ്മി കുറിച്ച 15 വർഷം പഴക്കം ഉള്ള റെക്കോർഡ് തകർത്തത്.

ALSO READ; രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയായോ? ഇല്ലെങ്കിൽ മസാല ഇഡ്ഡലി ഉണ്ടാക്കിയാലോ?

ജ്യോതിഷ ഇട്ട റെക്കോർഡ് ഇന്നും ആരും തകർത്തിട്ടില്ല. ഇന്നവർ കേരള മീഡിയ അക്കാദമി ടെലിവിഷൻ / ജേർണലിസത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്. 10 വർഷം പഴക്കമുള്ള തന്റെ റെക്കോർഡ് ആരെങ്കിലും തകർക്കുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട്‌ ചെയ്യാമെന്നുള്ള ആകാംക്ഷയിലും തയ്യാറെടുപ്പിലുമാണ് ജ്യോതിഷ.

ENGLISH NEWS SUMMARY:  The Maharaja’s College Grounds wake up early in the morning for athletic competitions. All eyes are on the senior boys’ high jump final. Meanwhile, this face was noticed in the group of journalists.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News