കൗമാരകരുത്തിന്റെ കായികമാമാങ്കം; സംസ്ഥാന കായികമേള മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

മഴ തടസമാകുമോ എന്ന ആശങ്കയ്ക്കിടയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശോജ്വലമായ തുടക്കം. കൊച്ചി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കായികമേള ബ്രാന്‍ഡ് അംബാസഡറും ഒളിമ്പ്യനുമായ പി ആര്‍ ശ്രീജേഷും മന്ത്രിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചതോടെ കായികമേളയ്ക്ക് കൊടിയുയര്‍ന്നു. 11ന് കായികമേള സമാപിക്കും.

ALSO READ: കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തുന്നത്, കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന നീക്കങ്ങൾ; മന്ത്രി കെ.എൻ. ബാലഗോപാൽ

3500ലധികം വിദ്യാര്‍ഥികള്‍ മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തപ്പോള്‍ സാംസ്‌കാരിക പരിപാടികളില്‍ നാലായിരത്തോളം വിദ്യാര്‍ഥികളും പങ്കൈടുത്തു. കൊടിയേറിയെങ്കിലും കായികമേള മത്സരങ്ങള്‍ക്ക് നാളയെ തുടക്കമാകു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ അത്‌ലറ്റിക്‌സാണ് ആദ്യയിനം. ആദ്യമായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവറോളിംഗ് ട്രോഫി, അത്‌ലറ്റിക്ക്‌സ് ഓവറോള്‍ ചാമ്പന്യമാര്‍ക്കുള്ള ട്രോഫി എന്നിവയെല്ലാം കുട്ടികളില്‍ ആവേശം നിറയ്ക്കുകയാണ്. എല്ലാ ഭിന്നശേഷിക്കാരായ താരങ്ങള്‍ക്കും മൊമന്റോ നല്‍കാനും തീരുമാനമുണ്ട്.

ALSO READ: ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News