ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി, നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിയെന്ന ആത്മവിശ്വാസത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
Also Read : പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി
2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. സംസ്ഥാനത്തിന് പുറമേ ലക്ഷദ്വീപിലും ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ നടന്നിരുന്നു. സാമൂഹ്യ ശാസ്ത്ര പരീക്ഷയാണ് അവസാന ദിവസമായ ഇന്ന് നടന്നത്. ഒന്നു രണ്ട് വിഷയങ്ങള്‍ ഒഴികെ മറ്റ് വിഷയങ്ങള്‍ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ചിലര്‍ക്ക് അവധിക്കാലം എത്തിയതിന്റെ സന്തോഷമാണെങ്കില്‍, ചിലര്‍ക്ക് കൂട്ടുകാരെ പിരിയുന്നതിലുള്ള സങ്കടമാണ്. പത്താം ക്ലാസ് പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ യാത്രയക്കുമ്പോള്‍ അധ്യാപകര്‍ക്കും അഭിമാനമാണ്. ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടാത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. പ്ലസ് ടു പരീക്ഷ നാളെ അവസാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here