എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. മറ്റന്നാൾ മൂന്ന് മണിക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലവും പ്രഖ്യാപിക്കും.

Also read:പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

4,27,105 വിദ്യാർത്ഥികളാണ് ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് സജ്ജമായിരിക്കുകയാണ്.

നാളെ വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കണ്ടറി/ വോക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മറ്റന്നാൾ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുത്തത്.

Also read:സംസ്ഥാനത്ത് ഉയർന്ന താപനില; രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News