മോദി സര്‍ക്കാരിന്റെ 2022ലെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

വ്യവസായ മേഖലയില്‍ ചരിത്ര നേട്ടവുമായി കേരളം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്നും വ്യവസായ മന്ത്രി പി രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. വ്യവസായ സമൂഹം മാറ്റം മനസിലാക്കുന്നുണ്ടെന്നും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

ALSO READ:സംഘപരിവാർ കൊലപ്പെടുത്തിയ ​ഗൗരി ലങ്കേഷിന്റെ ഓർമകൾക്ക് ഏഴാണ്ട്

ദില്ലിയില്‍ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായ മന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുമ്പേള്‍ കേരളം കൈവരിക്കുന്നത് ചരിത്രപരമായ നേട്ടമാണ്. 9 വിഭാഗങ്ങളില്‍ കേരളത്തിന് ഒന്നാമതാകാന്‍ കഴിഞ്ഞു. ടോപ്പ് അച്ചീവര്‍ സംസ്ഥാനമായും കേരളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷം വ്യവസായ മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങളും നേട്ടത്തിന് കാരണമെന്നും കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.

95 % മാര്‍ക്ക് നേടിയാണ് കേരളം ടോപ്പ് അച്ചീവര്‍ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചത്. ദേശീയ തലത്തിലെ അംഗീകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനം ചരിത്ര നേട്ടം കൈവരിക്കുമ്പോള്‍ കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിനേല്‍ക്കുന്ന തിരിച്ചടി കൂടിയാണത്. അതേസമയം വ്യവസായ ഇടനാഴിക്ക് 2022ലാണ് ഭൂമി ഏറ്റെടുത്തതെന്നും സംസ്ഥാനത്തിന്റെ 50 % ശതമാനം തുക ചെലവഴിച്ചെന്നും മന്ത്രി അറിയിച്ചു. ഇനി കേന്ദ്രമാണ് പണം അനുവദിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ വ്യവസായ മന്ത്രി കേരളമാണ് വേഗത്തില്‍ ഭൂമി ഏറ്റെടുത്ത സംസ്ഥനമെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ:കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കും, സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News