കൊമ്പൻമാരെന്ന വമ്പില്ലെങ്കിലും ഇവിടെ കൂട്ടിനൊന്നുണ്ട് ജയം, സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കത്തോടെ കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ടിലെ ആദ്യ  മത്സരത്തിലാണ് കേരളം എതിരില്ലാത്ത ഒരു ഗോളിന് റെയിൽവേസിനെ പരാജയപ്പെടുത്തിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കേരളത്തിൻ്റെ വിജയഗോൾ പിറന്നത്. 71-ാം മിനിട്ടിൽ നിജോ ഗിൽബർട്ടിൻ്റെ  അസിസ്റ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സലാണ് കേരളത്തിനായി വിജയ ഗോൾ നേടിയത്. ആദ്യ പകുതി വിരസമായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്.

ALSO READ: ബിജെപി – കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി; ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം: ഇഎൻ സുരേഷ് ബാബു

അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഫിനിഷിങിലെ പോരായ്മയാണ് റെയിൽവേസിന് തിരിച്ചടിയായത്. ആദ്യ മത്സരമെന്ന സമ്മർദ്ദം മറികടന്ന് നേടിയ ജയം വരും മത്സരങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന് കേരള ടീമിൻ്റെ പരിശീലകൻ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ആദ്യ ജയത്തോടെ സന്തോഷ്‌ ട്രോഫിയിലെ ഫൈനൽ റൗണ്ട് സാധ്യതകൾ കേരളം സജീവമാക്കി. ഗ്രൂപ്പ് H ൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഞായറാഴ്ച പുതുച്ചേരിയാണ് കേരളത്തിൻ്റെ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News