കേരള സ്റ്റാർട്ട്അപ്പ് മിഷൻ: ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പിന് ഇന്ന് മുതൽ കോവളത്ത് തുടക്കം

KSM

കേരള സ്റ്റാർട്ട്അപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് വ്യാഴാഴ്‌ച കോവളത്ത് തുടങ്ങും. കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് മേഖലയുടെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം കൂടുതൽ നിക്ഷേപം ആകർഷിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ഹഡിൽ ഗ്ലോബൽ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോണ്‍ക്ലേവ് ഇന്ന് വൈകിട്ട് കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ALSO READ; ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവർണർ; സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് ആരിഫ് മുഹമ്മദ് ഖാൻ

പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡിൽ ഗ്ലോബലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ്പ് മേഖലയുടെ മികവ് പ്രകടിപ്പിക്കാനും കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഹഡിൽ ഗ്ലോബൽ വഴിയൊരുക്കും.

എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് ഡിജിറ്റൽ പരിവർത്തനത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വർധിപ്പിക്കാനും ചെറുകിട സംരംഭകർക്ക് ഇതിലൂടെ സാധിക്കും. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനാകും.

ALSO READ; നാടിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ വകവയ്ക്കാതെ സേവനം അനുഷ്ഠിക്കുന്നവരാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ; മുഖ്യമന്ത്രി

കൃഷി, ബഹിരാകാശം, വ്യവസായം എന്നിവയിലെ പുത്തൻ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് മൂന്ന് റൗണ്ട് ടേബിൾ ചർച്ചകൾ കോൺക്ലേവിൽ നടക്കും. ഊർജം, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷ്യ ഉൽപ്പന്നങ്ങളും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിങ് ടെക്‌നോളജി സോണിൽ പ്രദർശിപ്പിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്‌, ആർ ബിന്ദു എന്നിവരും കോണ്‍ക്ലേവിന്‍റെ ഭാഗമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News