വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 52 പേരുടെ 64 വായ്പകളാണ് ബാങ്ക് എഴുതിതള്ളുക. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും.
ALSO READ:11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപണം; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു
അതിജീവന പാതയിലേക്ക് നീങ്ങുകയാണ് വയനാട്. ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ- ചൂരല്‍മല പ്രദേശങ്ങളിലെ 52 പേരുടെ 64 വായ്പകളാണ് കേരള കാര്‍ഷിക ഗ്രാമവികസന ബാങ്ക് എഴുതി തള്ളുക. ഒരു കോടി അഞ്ച് ലക്ഷത്തി അറുപത്തിയാറായിരത്തി നൂറ്റി ഇരുപത്തെട്ട് രൂപ. 42 കാര്‍ഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറല്‍ ഹൗസിങ് വായ്പകളും ഒരു കാര്‍ഷികേതര വായ്പയും ഇതിലുള്‍പ്പെടും. വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്ന് എടുത്ത വായ്പകളാണ് എഴുതിത്തള്ളുന്നത്.
ALSO READ:ഓണക്കാലത്തെ യാത്രാദുരിതം മുതലാക്കി ഇന്ത്യന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം
ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് ബാങ്ക് അംഗങ്ങളായ ദുരന്തബാധിതര്‍ക്ക് ധനസഹായമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here