കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് ഇത്തവണ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കോഴിക്കോട് നടത്തിയ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് യഥാര്‍ഥ്യമാണ്. എന്നാല്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ഇന്നത്തെ സാഹചര്യത്തില്‍ നല്ലത് ഇന്ത്യ ബ്ലോക്കിലെ കോണ്‍ഗ്രസ് ആണ് എന്നൊരു പൊതുബോധം പ്രചരിപ്പിക്കപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയം ആ സാഹചര്യത്തിലാണ്. എന്നാല്‍, മതനിരപേക്ഷ ശക്തികളെ വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സമീപനം ദൂരവ്യാപകമായ ദുരന്തം ഉണ്ടാക്കും. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുകയും ചെയ്യുന്ന മുതലാളിത്വ പ്രതിസന്ധിയിലാണ് ഇന്ത്യ ഉള്ളത്. അവയോടൊപ്പം അന്ധവിശ്വാസവും വളരുന്നു. ഭരണഘടനാപരമായ അവകാശത്തെക്കുറിച്ച് പറയുമ്പോള്‍ ആര്‍എസ്എസുകാര്‍ അതിനെ ന്യൂനപക്ഷ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല. ഒരു വിശ്വാസിക്ക് വര്‍ഗീയ വാദിയാകാന്‍ സാധിക്കില്ല. വര്‍ഗീയ വാദി വിശ്വാസം ആയുധമായി ഉപയോഗിക്കുന്നു. അതിനാല്‍ വിശ്വാസി വേണം ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. വര്‍ഗീയ വാദികളല്ല. വിശ്വാസികളോടൊപ്പവും അവിശ്വസികളോടൊപ്പവും നില്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. വിശ്വാസികളും അവിശ്വാസികളും നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ഇടതുപക്ഷത്തിന്റെ പാരമ്പരാഗത വോട്ട് ചോര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ വോട്ടും ചോര്‍ന്നു. അത് പ്രധാനമായും പോയത് ബിജെപിയിലേക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനം തടസ്സപ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം വോട്ടിനെ ബാധിച്ചു. ഇടതുപക്ഷ പ്രവര്‍ത്തകരും തിരുത്തേണ്ട ഇടത്ത് തിരുത്തണം. മുതലാളിത്ത ജീര്‍ണത നമ്മളിലേക്ക് പടരാതെ ശ്രദ്ധിക്കണം. ശുദ്ധികലശം നടത്തണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കിയ കാര്യങ്ങള്‍ തിരുത്തിയാല്‍ ശക്തമായി തിരിച്ചുവരാം. കുടിശ്ശികകള്‍ കൊടുത്ത് തീര്‍ക്കണം. അതു സര്‍ക്കാരാണ് ശ്രദ്ധിക്കേണ്ടത്. മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കണം- ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here