സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; പട്ടികയിൽ ആടുജീവിതവും മമ്മൂട്ടിച്ചിത്രങ്ങളും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനുള്ള സ്‌ക്രീനിങ് രണ്ടാംഘട്ടത്തിൽ. ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ മമ്മുട്ടിയുടെ കാതലും, കണ്ണൂർ സ്‌ക്വാഡും, പൃഥ്വിരാജിന്റെ ആടുജീവിതവും പുരസ്‌കാര നിർണയത്തിന്റെ രണ്ടാംഘട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തിനിൽക്കുന്ന ചിത്രങ്ങളാണ്. കൂടെ ഉർവശിയുടെ ഉള്ളൊഴുക്കും മത്സരത്തിനുണ്ട്.

Also read:സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തി പ്രാപിക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങളാണ് പുരസ്‌കാര നിർണയത്തിന് എത്തിയിരുന്നത്. അതാണ് രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങിയിരിക്കുന്നത്. ഇത്തവണ പുരസ്‌കാര നിർണയത്തിന് കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച നിരവധി ചിത്രങ്ങൾ എൻട്രിയിൽ എത്തിയിരുന്നു. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ്‌ സ്‌ക്രീനിങ്‌ പുരോഗമിക്കുന്നത്‌. ഈ മാസം മൂന്നാംവാരത്തിൽ അവാർഡ്‌ പ്രഖ്യാപനമുണ്ടാകും. 2023ലെ പുരസ്‌കാരനിർണയമാണ്‌ നടക്കുന്നത്‌.

Also read:ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ വാഹനാപകടത്തിൽ മരിച്ചു

കഴിഞ്ഞ വർഷം നൻപകൽ നേരത്ത്‌ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി നേടിയിരുന്നു. ഈ വർഷം ഉള്ളൊഴുക്കിലൂടെ ഉർവശി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്, അത്‌ കരിയറിലെ ആറാമത് പുരസ്കാരമായി മാറും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയിണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ്‌ മുമ്പ്‌ പുരസ്‌കാരം ലഭിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News