കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡോ. രാജന്‍ വർഗീസ് എന്നിവര്‍ തുടരും

മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ വൈസ് ചെയര്‍മാനായും, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വർഗീസ് മെമ്പര്‍ സെക്രട്ടറിയായും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനഃ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു ആണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍. എക്സിക്യൂട്ടീവ് ബോഡിയില്‍ ഡോ. സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള), ഡോ. സാബുതോമസ് (മുന്‍ വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല), ഡോ. കെ.കെ ദാമോദരന്‍ (ദയ, വേങ്ങാട്, മലപ്പുറം),  ഡോ. എം. എസ് രാജശ്രീ (ഡയറക്ടര്‍, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍), പോള്‍ വി. കരന്താനം (ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റ്, സെന്‍റ് തോമസ് കോളേജ്, പാലാ), ഡോ. പി.പി. അജയകുമാര്‍ (സീനിയര്‍ പ്രൊഫസര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, കേരള സര്‍വകലാശാല) എന്നിവരാണ് അംഗങ്ങള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സിക്യൂട്ടീവ് ബോഡിയില്‍ എക്സ് ഒഫിഷ്യോ അംഗമായിരിക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് 2007 അനുസരിച്ച് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. കൗണ്‍സിലിന്‍റെ കാലാവധി നാല് വര്‍ഷമാണ്.

ALSO READ: കാസർഗോഡ് അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗവേണിംഗ് ബോഡിയില്‍ എക്സിക്യൂട്ടീവ് ബോഡിയില്‍ നിന്നുളള അഞ്ച് അംഗങ്ങളും, സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും, പ്രൊഫ. ജാരുഗു നരസിംഹമൂര്‍ത്തി (ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സിറ്റിറ്റൂട്ട് ഓഫ് സയന്‍ എജ്യുക്കേഷന് ആന്‍റ് റിസര്‍ച്ച് (ഐ.ഐ.എസ്.ഇ.ആര്‍), തിരുവനന്തപുരം, ഡോ. റ്റി. മുഹമ്മദി സലിം, (പ്രിന്‍സിപ്പല്‍, ഫറൂഖ് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്), ശ്രീ. ഹരിലാല്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍, കൊച്ചിന്‍ സര്‍വകലാശാല), വിദ്യാര്‍തിഥി പ്രതിനിധികളായ അഖില റ്റി.പി. (കണ്ണൂര്‍ സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ജേണലിസം ബിരുദാന്തര ബിരുദ വിദ്യാര്‍ഥി), അബ്ദുളള നസീഫ് എസ്. എ (ഇക്കോളജി വിഭാഗം ഗവേഷണ വിദ്യാര്‍ഥി, കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി) എന്നിവരും അംഗങ്ങളാണ്.

ALSO READ: അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

അഡ്വൈസറി ബോഡിയില്‍  നിയമസഭാ പ്രതിപക്ഷനേതാവ്, ആരോഗ്യകുടുംബക്ഷേമം, കാര്‍ഷികം, നിയമ വകുപ്പ് മന്ത്രിമാര്‍, അഡ്വ. എ.എം. ആരിഫ് എം.പി, ഡോ. വി. ശിവദാസന്‍ എം.പി, അഞ്ച് നിയമസഭാ അംഗങ്ങളായ  യു.എ. ലത്തീഫ്, മുഹമ്മദ് മുഹസിന്‍, കെ. സച്ചിന്‍ദേവ്,  ഉമ തോമസ്, എം. വിജിന്‍, വ്യാവസായിക പ്രമുഖന്‍ സി.ജെ. ജോര്‍ജ്ജ് (ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, കൊച്ചി), കലാസാംസ്കാരിക രംഗത്തുനിന്നും അശോകന്‍ ചരുവില്‍, സാമൂഹിക ശാസ്ത്രഞ്ന്‍ ഡോ. കെ. എന്‍ ഹരിലാല്‍ (മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം), മാധ്യമ രംഗത്തു നിന്നും ശ്രീ. വി.ബി. പരമേശ്വരന്‍, (റസിഡന്‍റ് എഡിറ്റര്‍, ദേശാഭിമാനി), വൈദ്യശാസ്ത്ര മേഖലയില്‍ നിന്നും ഡോ. അനൂപ്കൂമാര്‍ എ. എസ്(ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്), കായിക മേഖലയില്‍ നിന്നും  പി.ആര്‍. ശ്രീജേഷ്, ശാസ്ത്ര സാങ്കേതിക രംഗത്തു നിന്നും ഡോ. കെ.കെ വിജയന്‍, കാര്‍ഷിക മേഖലയില്‍ നിന്നും ജോര്‍ജ്ജ് മാത്യു, നിയമഞ്ജന്‍ പ്രൊഫ. കെ.സി. സണ്ണി (മുന്‍ വൈസ്ചാന്‍സല്‍, ന്യൂവാല്‍സ്), അഡ്വ. സാജു സേവ്യര്‍ (പ്രസിഡന്‍റ്, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്),  ലളിത ബാലന്‍ (പ്രസിഡന്‍റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്),  കെ.ജി. രാജേശ്വരി (പ്രസിഡന്‍റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്), അഡ്വ. എസ്. കുമാരി (ചെയര്‍പേഴ്സണ്‍, ആറ്റിങ്ങല്‍ മുന്‍സിപ്പില്‍കോര്‍പ്പറേഷന്‍), അഡ്വ. എം. അനില്‍കുമാര്‍ (മേയര്‍, കൊച്ചി കോര്‍പ്പറേഷന്‍) തുടങ്ങിയവരാണ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News