ലോട്ടറി കേസിൽ സുപ്രീം കോടതിയിൽ കേരളത്തിന്റെ എതിർ സത്യവാങ്മൂലം. കേരള ലോട്ടറി നിയന്ത്രണഭേദഗതിയെ ചോദ്യം ചെയ്ത് നാഗാലാന്‍ഡ് സമര്‍പിച്ച കേസിലാണ് സത്യവാങ്മൂലം. ലോട്ടറി നിയന്ത്രിക്കാന്‍ അധികാരം സംസ്ഥാനത്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
അന്യസംസ്ഥാന ലോട്ടറികളെ തെറ്റായ പ്രവണത നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ പറഞ്ഞു.
ALSO READ: രാജ്യാന്തര ചലച്ചിത്രമേളയിൽ മണിപ്പൂരിൻ്റെ ദുരിത കാഴ്‌ചയായി ‘ജോസഫ്‌സ് സൺ’
അന്യ സംസ്ഥന ലോട്ടറിയെ നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കാനാണ് നിയമഭേദഗതി. സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പക്കലില്‍ നിന്ന് രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം സംസഥാനത്തിനാണ്. ഇതിനുവേണ്ട നിയമസാധുത ഉറപ്പാക്കിയേ കഴിയു എന്നും സംസ്ഥാനം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here