53ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡും, രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മികച്ച ജനപ്രിയ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ തന്‍ കേസ് കൊട് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചപ്പോള്‍ അറിയിപ്പ് എന്ന സിനിമയ്ക്ക് മികച്ച സംവിധായകനായി മഹേഷ് നാരായണനെയാണ് ജൂറി തിരഞ്ഞെടുത്തത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച നടന്‍: മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)

നടി: വിന്‍സി അലോഷ്യസ് (രേഖ)

മികച്ച ചിത്രം: നന്‍പകല്‍ നേരത്ത് മയക്കം

മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍ (അറിയിപ്പ്)

മികച്ച സ്വഭാവ നടന്‍: പി.പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് ?കൊട്)

സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്.

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച കുട്ടികളുടെ ചിത്രം- പല്ലൊട്ടി 90സ് കിഡ്സ്

മികച്ച നവാഗത സംവിധായകന്‍ -ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)

മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്

മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ട്രാന്‍സ്‌ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ).

മികച്ച പിന്നണി ഗായിക – മൃദുല വാര്യര്‍

മികച്ച പിന്നണി ഗായകന്‍- കപില്‍ കബിലല്‍ (പല്ലൊട്ടി 90സ് കിഡ്‌സ്)

മികച്ച സംഗീത സംവിധായകന്‍- എം ജയ ചന്ദ്രന്‍( അയിഷ)

ഗാനരചന: റഫീഖ് അഹമ്മദ്

പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സന്റ്( ന്നാ താന്‍ കേസ് കൊട്)

ബാലതാരം (പെണ്‍) : തന്മയ (വഴക്ക്)

ബാലതാരം (ആണ്‍): മാസ്റ്റര്‍ ഡാവിഞ്ചി

പ്രത്യക ജൂറി പരാമര്‍ശം (നടന്‍): കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

ഛായാഗ്രഹണം: മനേഷ് നാരായണന്‍, ചന്ദ്രു ശെല്‍വരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News