2024- 27 വര്‍ഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉമര്‍ ഫൈസി മുക്കം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കാടിനെ നാമനിര്‍ദേശം ചെയ്തു. അഡ്വ. മൊയ്തിന്‍ കുട്ടി പിന്താങ്ങി. ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു വി ആര്‍ റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യുട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് അധ്യക്ഷത വഹിച്ചു.
ശേഷം സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച സേവനങ്ങള്‍ ഹാജിമാര്‍ക്ക് ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കമ്മിറ്റി അംഗങ്ങളായ മുഹ്‌സിന്‍ എം എല്‍ എ, മുഹമ്മദ് റാഫി പി പി, അക്ബര്‍ പി ടി, അഷ്‌കര്‍ കോറാട്, ജാഫര്‍ ഒ വി, ശംസുദ്ദീന്‍ അരിഞ്ഞിറ, നൂര്‍ മുഹമ്മദ് നൂര്‍ഷാ കെ, അനസ് ഹാജി എം എസ്, മുഹമ്മദ് സക്കീര്‍ സാഹിബ്, ഹജ്ജ് അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത് എന്നിവര്‍ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here