‘പാളയം സഭാ തർക്കം പരിഹരിക്കപ്പെടണം, മുതലപ്പൊഴി അപകടത്തിൽ റിപ്പോർട്ട് നൽകണം’ ; ഹർജികൾ പരിഗണിച്ച് ന്യൂനപക്ഷ കമ്മീഷൻ

പാളയം എൽഎംഎസ്സ് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലും, മുതലപ്പൊഴിയിലെ അപകട പരമ്പരയിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ. സഭാവിശ്വാസികൾ നൽകിയ പരാതിയിലും, അപകട പരമ്പരയെ സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ എടുത്ത കേസിലുമാണ് കമ്മീഷന്റെ പ്രത്യേക സിറ്റിംഗ്. സഭാതർക്കത്തിൽ ജൂലൈ ഒന്നിന് യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊള്ളാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് കമ്മീഷൻ നിർദ്ദേശം നൽകി. മുതലപ്പൊഴി അപകട പരമ്പരയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

Also Read; ‘സത്യപ്രതിജ്ഞ കഴിഞ്ഞു, ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തുടങ്ങി’, ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ഭരണകൂടം

കമ്മീഷൻ ചെയർമാൻ അഡ്വ. എഎ റഷീദാണ് ഹർജികൾ പരിഗണിച്ചത്. മുതലപ്പൊഴിലെ അപകട പരമ്പരയെ സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കേസിലെ എതിർ കക്ഷികളായ മത്സ്യബന്ധന – തുറമുഖ വകുപ്പ് സെക്രട്ടറി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തീരദേശ പൊലീസ് മേധാവിക്കുവേണ്ടി അഞ്ചുതെങ്ങ് തീരദേശ പൊലീസ് സബ് ഇൻസ്‌പെക്ടർ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർ ജൂൺ 27 ന് നടന്ന സിറ്റിങ്ങിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അദാനി പോർട്ട്‌സ് അതോറിറ്റിയെക്കൂടി ഉൾപ്പെടുത്തി അദാനി പോർട്ട്‌സ് സർക്കാരുമായുണ്ടാക്കിയ ഉടമ്പടിയിൽ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലൈ 6 ന് നടക്കുന്ന പ്രത്യേക സിറ്റിംഗിൽ സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read; വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുവാൻ പ്രത്യേക സിറ്റിംഗിൽ പൊതുജനങ്ങൾക്കും അവസരം നൽകും. കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗിൽ പരിഗണനയിൽ വന്ന പത്ത് ഹർജികളിൽ മൂന്നെണ്ണം ഇതിനോടകം തന്നെ തീർപ്പാക്കിയിട്ടുണ്ട്. പുതിയതായി ലഭിച്ച രണ്ട് പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചതായി മെമ്പർ സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News