കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു ; കമ്മീഷൻ ചെയർമാൻ ഹർജികൾ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.

താഴംപള്ളി സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലറകൾ ഇടവക അംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ പള്ളിവികാരിയും ചില മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഇടിച്ചുനിരത്തുകയും ഭൗതികാവശിഷ്ടങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഇടവകാംഗങ്ങൾ കമ്മീഷന് മുമ്പാകെ പരാതി സമർപ്പിച്ചിരുന്നു.

ALSO READ : ‘പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു’ ; പുതിയ ഹൈടെക് സ്കൂളുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലാ കളക്ടർ, ചിറയിൻകീഴ് തഹസിൽദാർ, ശാർക്കര വില്ലേജ് ഓഫീസർ, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടവകാംഗങ്ങൾക്കിടയിലുള്ള ഭിന്നതയാണ് പരാതിക്ക് കാരണമെന്ന് കമ്മീഷന് വ്യക്തമായതിനാൽ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകി.

കൂടാതെ ഇടവകാംഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷം സൃഷ്ടിക്കുവാൻ ഇടയാകുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ ഇരു വിഭാഗങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചും ഹർജിയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു.
കമ്മീഷന്റെ പരിഗണനയിൽ വന്ന 15 ഹർജികളിൽ 3 എണ്ണം തീർപ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News