സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാര്‍; കണ്ണൂര്‍ രണ്ടാമത്

school-shasthrolsavam-malappuram

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി മലപ്പുറത്തിന്. മന്ത്രി സജി ചെറിയാൻ ട്രോഫി സമ്മാനിച്ചു. സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം എന്നി വിഭാഗങ്ങളില്‍ ഒന്നാമതായി 1450 പോയിന്റോടെ ചരിത്രം കുറിച്ചാണ് മലപ്പുറം ട്രോഫിയില്‍ മുത്തമിട്ടത്. സ്‌കൂളുകളില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 140 പോയിന്റോടെയാണ് നേട്ടം. കണ്ണൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

സാമൂഹ്യശാസ്ത്രമേളയില്‍ 144 പോയിന്റും ഗണിതശാസ്ത്രമേളയില്‍ 278 പോയിന്റും പ്രവൃത്തി പരിചയമേളയില്‍ 793 പോയിന്റും നേടി മലപ്പുറം ഒന്നാമതായി. ഐടി മേളയില്‍ 140 പോയിന്റുമായി തൃശൂര്‍ തിളങ്ങി. പ്രധാനവേദിയായ ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി പ്രസാദ് അധ്യക്ഷനായി.

Read Also: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണന; വയനാട്ടിൽ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

മന്ത്രിമാരും എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, കലക്ടര്‍ അലക്സ് വര്‍ഗീസ് തുടങ്ങി ജനപ്രതികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. നവംബർ 15നാണ് ശാസ്ത്രോത്സവം ആരംഭിച്ചത്. ശാസ്‌ത്രോത്സവം വന്‍ വിജയമാക്കിയതിന് നന്ദിയെന്ന് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. മികച്ച സംഘാടനമായിരുന്നെന്നും ചരിത്രത്തിന്റെ ഭാഗമാക്കിയതിന് നന്ദിയുണ്ടെന്നും മന്ത്രി സജി ചെറിയാൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here