കായിക മേളയ്ക്ക് നാളെ പരിസമാപ്തി; വിവിധ മത്സരയിനങ്ങളുടെ ഫലം ഇങ്ങനെ

State school sports meet

സംസ്ഥാന സ്‌കൂൾ കായിക മേള അവസാന ലാപ്പിലേക്ക്. ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടന്നുവരുന്ന പ്രഥമ സ്കൂൾ കായികമേളയ്ക്ക് നാളെ സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കായികമേളയിൽ ഓവറോൾ  ചാമ്പ്യൻഷിപ്പുമായി തിരുവനന്തപുരം മുന്നേറ്റം തുടരുന്നു. അത്‌ലറ്റിക് മത്സരങ്ങളിൽ  മലപ്പുറം ആണ് മുന്നിൽ ഓരോ വർഷവും ഒളിമ്പിക്സ് മാതൃകയിൽ മേള നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അടുത്ത വർഷത്തെ കായിക മേളയ്ക്ക് തിരുവനന്തപുരം ആയിരിക്കും വേദിയാകുക.അവസാന നിമിഷങ്ങളിലും കൗമാരകുതിപ്പ് കൊച്ചിയിൽ തുടരുകയാണ്.ഇന്ന് ഇതുവരെ നടന്ന വിവിധ മത്സരയിനങ്ങളുടെ ഫലം ഇങ്ങനെ;

1500 മീറ്റർ ജൂനിയർ ബോയ്സ് വിഭാഗത്തിൽ പാലക്കാടിന്റെ അമൃത് എം സ്വർണം നേടി.
മേളയിൽ അമൃതിന്റെ മൂന്നാം സ്വർണ നേട്ടമാണിത്.നേരത്തെ 400മീറ്റർ 800മീറ്റർ എന്നിവയിലും അമൃത് സ്വർണം നേടിയിരുന്നു.1500 മീറ്റർ ജൂനിയർ ഗേൾസ് ഓട്ടത്തിലും സ്വർണം നേടിയത് പാലക്കാടാണ്.പാലക്കാടിന്റെ നിവേദ്യയ്ക്കാണ് സ്വർണം.നിവേദ്യയുടെ മീറ്റിലെ രണ്ടാം സ്വർണമാണ് നേരത്തെ 800മീറ്ററിലും സ്വർണം നേടിയിരുന്നു.

1500മീറ്റർ സീനിയർ ബോയ്സ് ഓട്ടം സ്വർണവും വെള്ളിയും മലപ്പുറത്തിന് ആണ് ലഭിച്ചിരിക്കുന്നത്.മലപ്പുറത്തിന്റെ മുഹമ്മദ് അമീനാണ് സ്വർണം.മുഹമ്മദ് ജസീലിനാണ് വെള്ളി.മുഹമ്മദ് അമീന്റെ മീറ്റിലെ രണ്ടാം സ്വർണം ആണിത്.3000മീറ്ററിൽ മീറ്റ് റെക്കോർഡ് പ്രകടനമായിരുന്നു മുഹമ്മദ് അമീൻ കുറിച്ചത്.1500മീറ്റർ ഓട്ടം സീനിയർ ഗേൾസ് ഫൈനളിൽ എറണാകുളമാണ് ചാമ്പ്യന്മാർ.എറണാകുളം മാർ ബേസിന്റെ നിത്യ സി ആറിനാണ് സ്വർണം.മീറ്റിലെ നിത്യയുടെ രണ്ടാം സ്വർണമാണ് നേരത്തെ 3000മീറ്ററിൽ സ്വർണവും 800മീറ്ററിൽ വെള്ളിയും നേടിയിരുന്നു.സബ് ജൂനിയർ ബോയ്സ് 600മീറ്റർ ഓട്ടത്തിൽ ആലപ്പുഴയുടെ അർജുൻ കെ യുവിനും സബ് ജൂനിയർ ഗേൾസ് 600മീറ്റർ ഓട്ടത്തിൽ കോഴിക്കോടിന്റെ അൽക്ക ഷിനോജിനും സ്വർണം ലഭിച്ചു.

ALSO READ; മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം തുറമുഖം; ഒരു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു

ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ കോഴിക്കോടിന്റെ ഡെന ഡോണി സ്വർണം നേടി.കാസർകോടിന്റെ സോന മോഹനാണ് വെള്ളി.കാസർകോടിന്റെ ജുവൽ മുകേഷിനാണ് വെങ്കലം.സീനിയർ ബോയ്സ് ഷോട്ട്പുട്ടിൽ സ്വർണം കാസർകോടിന്റെ സർവൻ കെസിയ്ക്ക് ലഭിച്ചത്. മീറ്റ് റെക്കോർഡോടെയാണ് സ്വർണ നേട്ടം. കോട്ടയത്തിന്റെ ജോണ് സ്റ്റീഫന് വെള്ളി. സബ്ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പിൽ സ്വർണ്ണവും വെങ്കലവും പാലക്കാടിനാണ്
വെള്ളി ആലപ്പുഴയും സ്വന്താമാക്കി. പാലക്കാടിന്റെ ഗാന്ധിർ വി സ്വർണം നേടിയപ്പോൾ ആലപ്പുഴയുടെ മുഹമ്മദ് യാസിന് വെള്ളിയും പാലക്കാടിന്റെ തന്നെ അനിരുദ്ധിന് വെങ്കലവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News