65-മത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം പകുതി പിന്നിടുമ്പോൾ പാലക്കാട്, മലപ്പുറം ജില്ലകൾ ഒപ്പത്തിനൊപ്പം. ഇരു ജില്ലകളും മൂന്ന് വീതം സ്വര്‍ണവും വെള്ളിയും നേടി. മലപ്പുറത്തിന് 2 വെങ്കലവും പാലക്കാടിന് ഒരു വെങ്കലവും ലഭിച്ചു. രണ്ട് സ്വര്‍ണവുമായി എറണാകുളവും ഒരു സ്വര്‍ണവുമായി കണ്ണൂരും മെഡല്‍ വേട്ടക്കാരുടെ പട്ടികയിലുണ്ട്.
അതേസമയം, ആദ്യ മീറ്റ് റെക്കോർഡ് കാസർഗോഡ് നേടി. സീനിയർ ബോയ്‌സ് ഡിസ്കസ് ത്രോയില്‍ 57.71 എന്ന റിക്കോര്‍ഡോടെ സെർവൻ കെ സി ആണ് മെഡല്‍ നേടിയത്. കുട്ടമത്ത് ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. 2019-ല്‍ സിദ്ധാർത്ഥ് നേടിയ 53.34 എന്ന റെക്കോർഡ് മറികടന്നാണ് ആണ് സെര്‍വന്‍ പുതിയ സ്റ്റേറ്റ് റെക്കോർഡ് കുറിച്ചത്.
ഇതുവരെ 9 ഇനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ബോയിസ്,ഗേള്‍സ്, ജൂനിയര്‍ ബോയിസ്, ഗേള്‍സ് എന്നീ വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായി. സബ് ജൂനിയര്‍ ബോയിസ് ഡിസ്കസ് ത്രോ, ജൂനിയര്‍ ബോയിസ് ഷോട്ടപുട്ട് (5 കിലോ), സബ് ജൂനിയര്‍ ഗേള്‍സ് ലോങ് ജമ്പ്, സീനിയര്‍ ഗേള്‍സ് പോള്‍ വോള്‍ട്ട്, ജൂനിയര്‍ ഗേള്‍സ് ഹൈജമ്പ് എന്നിവയാണ് പൂര്‍ത്തിയായ മറ്റ് മത്സരങ്ങള്‍.
മെഡല്‍ നില
സ്വർണ്ണം
പാലക്കാട് – 3
മലപ്പുറം – 3
എറണാകുളം – 2
കണ്ണൂർ – 1
________
വെള്ളി
പാലക്കാട് – 3
മലപ്പുറം – 3
കോട്ടയം – 2
കോഴിക്കോട് – 1
________
വെങ്കലം
ആലപ്പുഴ – 2
മലപ്പുറം – 2
കൊല്ലം – 1
എറണാകുളം – 1
തൃശൂർ – 1
പാലക്കാട് – 1
കോട്ടയം – 1
ALSO READ: രാജ്ഞിയുടെ ശവകുടീരത്തിൽ പഴക്കമേറിയ വൈൻ; 5000 വര്ഷം പഴക്കമുള്ള വൈൻ അത്‌ഭുതം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here