വഖഫ് ബില്‍; കേന്ദ്രം ധൃതിപിടിച്ചു കൊണ്ടുവന്നതില്‍ ഗൂഢലക്ഷ്യം; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ വഖഫ് ബോര്‍ഡ്

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ആക്ട് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ്. ഭേദഗതി, അനാവശ്യ വ്യഗ്രതയുടെ ഭാഗമെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം കെ സക്കീര്‍ അറിയിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡുമായി ഒരാലോചനയും നടത്താതെയാണ് ബില്ല് അവതരണം നടന്നതെന്നും എം കെ സക്കീര്‍ പറഞ്ഞു.

വഖഫ് നിയമ ഭേദഗതി രാജ്യത്ത് പുതിയതല്ല. 12 വര്‍ഷത്തിനിടെ നിരവധി ഭേദഗതി വന്നു. ഇതെല്ലാം വഖഫിന്റെ തത്വത്തെ മുന്നോട്ടു പോകാന്‍ സഹായിക്കുന്നതായിരുന്നു എന്ന് കേരള വഖഫ് ബോര്‍ഡ് യോഗം വിലയിരുത്തി.

Also Read : കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം; പശ്ചിമബംഗാള്‍ തൊഴില്‍മന്ത്രിയുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

വഖഫ് ചുമതലകളെ എന്തിന് എടുത്തു കളയുന്നു എന്നും എന്ത് പഠനം നടത്തി എന്നും എന്ത് കണ്ടെത്തല്‍ നടത്തി എന്നു കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തണം. 2013ന് ശേഷം കേരള വഖഫ് ബോര്‍ഡുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ല. മറിച്ചുള്ള പ്രചരക്കം തെറ്റാണെന്ന് യോഗ ശേഷം വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം കെ സക്കീര്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ ചിറക് അരിഞ്ഞാല്‍ അത് വഖഫ് സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ബില്‍ ധൃതിപിടിച്ചു കൊണ്ടുവന്നതില്‍ ഗൂഢലക്ഷ്യമുണ്ട്. വഖഫ് ബോര്‍ഡ് വലിയ ജന്മിയാണ് എന്ന് പറയുന്നത് തെറ്റാണ്. എല്ലാം അതാത് പ്രദേശത്തെ വിശ്വാസികള്‍ നല്‍കിയ ദാന സ്വത്തുക്കളാണ്. വഖഫ് ബോര്‍ഡില്‍ 2 വനിതാ പ്രാതിനിധ്യം 1995 മുതല്‍ നിലവിലുള്ളതാണെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News