കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തര്‍

ക്രിസ്ത്യന്‍ പള്ളികളില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്രിസ്ത്യന്‍ സഭകള്‍ വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസ് നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ ഭാഗമായിരുന്നു കേരള സ്റ്റോറി സിനിമ. എന്നാല്‍ ആര്‍എസ്എസ് അജണ്ടയില്‍ ചില ക്രിസ്ത്യന്‍ സഭകള്‍ വീഴുകയും സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായി അപലപിച്ചത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Also Read: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി

രാജ്യത്ത് ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി നാലിന് കേന്ദ്രആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ മറുപടി നല്‍കിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലും ലൗ ജിഹാദ് കണ്ടെത്താനായില്ല. വസ്തുത ഇതായിരിക്കെ, ക്രിസ്ത്യന്‍ സഭകള്‍ വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും സമൂഹത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പിന്മാറണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 46 പേരാണ് സംയുക്തമായി പ്രസ്താവനയിറക്കിയത്. എഴുത്തുകാരായ കെ പി ഫാബിയാന്‍, എംഎന്‍ കാരശേരി, അരുന്ധതി റോയ്, സാറാ ജോസഫ്, സിനിമാ സംവിധായകരായ കമല്‍, ടിവി ചന്ദ്രന്‍ എന്നിവരടക്കം പ്രമുഖരാണ് പ്രസ്താവനയിറക്കിയത്. സെന്‍സര്‍ ബോര്‍ഡ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News