‘കേരള സ്റ്റോറി’ നിരോധിക്കണം, നാഷണല്‍ യൂത്ത്‌ലീഗ്

കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെയും സമാധാന അന്തരീക്ഷത്തെയും തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ പച്ചക്കള്ളങ്ങള്‍ വിളിച്ചുപറയുന്ന കേരള സ്റ്റോറി എന്ന രാജ്യദ്രോഹ സിനിമ നിരോധിക്കണമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും എതിരെ സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സിനിമക്കെതിരെ കേസെടുക്കണമെന്നും എന്‍ വൈ എല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍, ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍, വൈസ് പ്രസിഡണ്ടുമാരായ ജെയിന്‍ ജോസഫ്, അഷ്‌റഫ് പുതുമ, ഫാറൂഖ് സഖാഫി, സെക്രട്ടറിമാരായ നാസര്‍ കൂരാര, ഷാജി സമീര്‍, നവാസ് ഇടുക്കി, ഷംഷാദ് മാസ്റ്റര്‍,റഹയാന്‍ പറക്കാട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News