ഇന്ന് ഒരു വെറൈറ്റി കിടിലന്‍ കടലക്കറി ട്രൈ ചെയ്താലോ രാവിലെ ?

ഇന്ന് ഒരു വെറൈറ്റി കിടിലന്‍ കടലക്കറി ട്രൈ ചെയ്താലോ രാവിലെ ? സാധാരണ വീട്ടില്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഒരു വ്യത്യസ്തമായ കടഡലക്കറി വീട്ടില്‍ ട്രൈ ചെയ്യാം.

Also Read : ബ്രേക്ക്ഫാസ്റ്റിന് ഞൊടിയിടയില്‍ ഉണ്ടാക്കാം പിങ്ക് പുട്ട്

ചേരുവകള്‍

കടല – 1 കപ്പ് (200 ഗ്രാം, വെള്ളത്തില്‍ കുതിര്‍ത്തു വച്ചത്)

സവാള – 1

ചെറിയ ഉള്ളി – 7 എണ്ണം

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍

കശ്മീരി മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍

തേങ്ങാപ്പാല്‍ – 1 കപ്പ്

തയാറാക്കുന്ന വിധം

കടലയില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കാം.

എണ്ണ ചൂടാകുമ്പോള്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേര്‍ത്ത് വഴറ്റി എടുക്കാം.

ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ക്കണം.

നന്നായി ചൂടായ ശേഷം വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ക്കാം.

തിളച്ചു തുടങ്ങുമ്പോള്‍ ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് മല്ലിയിലയും ചേര്‍ത്ത് വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News