മുളകിട്ട മത്തിക്കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട

മുളകിട്ട മത്തിക്കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട. തനി നാടന്‍ സ്‌റ്റൈലില്‍ നല്ല കിടിലന്‍ രുചിയില്‍ മുളകിട്ട മത്തിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഒട്ടും പൊടിയാതെ നാടന്‍ രുചിയില്‍ മീന്‍ വറുക്കാന്‍ ഒരു എളുപ്പവഴി

ചേരുവകള്‍

മത്തി – 10 എണ്ണം

ചെറിയുള്ളി – 10 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍

കറിവേപ്പില – 2 തണ്ട്

പച്ചമുളക് – 3 എണ്ണം

വെളിച്ചെണ്ണ – 3-4 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

കുടംപുളി – 4 എണ്ണം

തേങ്ങ ചിരവിയത് – 2 ടേബിള്‍സ്പൂണ്‍

വെള്ളം – 1 കപ്പ്

ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ചൂടായ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചെറിയുള്ളി ചേര്‍ത്ത് മൂപ്പിച്ചെടുക്കാം.

ചതച്ചുവച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റണം.

അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് ചെറുതായൊന്നു ചൂടാക്കുക

തേങ്ങയും ചെറിയുള്ളിയും അരച്ചത് ചേര്‍ക്കാം.

വെള്ളം ഒഴിച്ചുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.

വറത്തുപൊടിച്ച ഉലുവാപ്പൊടിയും ചേര്‍ക്കാം. ഇനി മീന്‍ ചേര്‍ക്കാം.

ഒരു 5 -10 മിനിറ്റു കഴിഞ്ഞാല്‍ കുറച്ച് കറിവേപ്പില ചേര്‍ത്തു വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News