ഇതൊരു ഒന്നൊന്നര മത്തിക്കറിയാണ് മക്കളേ… ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട !

Fish Curry

മീന്‍കറി ഇല്ലാതെ ഉച്ചയ്ക്ക് ചോറുണ്ണതിനെ കുറിച്ച് നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടിയ കഴിയില്ല. അതും നല്ല കുടംപുളിയൊക്കെയിട്ട് വെച്ച നല്ല എരിവുള്ള മീന്‍കറിയുണ്ടെങ്കില്‍ ചോറിന് വേറൊരു കറിയും ആവശ്യമില്ല. നല്ല സ്‌റ്റൈലന്‍ മത്തി കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മത്തി – 10 എണ്ണം

ചെറിയുള്ളി – 10 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍

കറിവേപ്പില – 2 തണ്ട്

പച്ചമുളക് – 3 എണ്ണം

വെളിച്ചെണ്ണ – 3-4 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

കുടംപുളി – 4 എണ്ണം

തേങ്ങ ചിരവിയത് – 2 ടേബിള്‍സ്പൂണ്‍

വെള്ളം – 1 കപ്പ്

ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

Also Read : അരി ഇഡ്ഡലി കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഐറ്റം

തയ്യാറാക്കുന്ന വിധം

ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചെറിയുള്ളി ചേര്‍ത്ത് മൂപ്പിച്ചെടുക്കാം.

ചതച്ചുവച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റണം.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേര്‍ക്കാം ചെറുതായൊന്നു ചൂടാക്കുക.

ശേഷം തേങ്ങയും ചെറിയുള്ളിയും അരച്ചത് ചേര്‍ത്ത് വെള്ളവും ഒഴിച്ചുകൊടുക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം വറുത്തുപൊടിച്ച ഉലുവാപ്പൊടിയും ചേര്‍ക്കാം.

ഇനി മീന്‍ ചേര്‍ത്ത് ഒരു 5 -10 മിനിറ്റു കഴിഞ്ഞാല്‍ കുറച്ച് കറിവേപ്പില ചേര്‍ത്തു വാങ്ങുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk