സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ലഭിക്കും, ഉയര്‍ന്ന തിരമാലക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ചില സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. സാധാരണ മഴയാകും ലഭിക്കുക. ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റയും മാറിയേക്കുമെന്നുമാണ് മുന്നറിയിപ്പ്. കേരളത്തില്‍ സ്വാധീനം കുറവായിരിക്കുമെന്നാണ് അനുമാനം. അതേസമയം കേരള തീരത്ത് ഇന്ന് അര്‍ദ്ധരാത്രി വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News