കേരള സൂപ്പര്‍ ലീഗിന് നവംബറില്‍ പന്തുരുളും. എട്ട് പ്രൊഫഷണല്‍ ഫുട്ബാള്‍ ടീമുകളുകളായിരിക്കും ലീഗില്‍ പങ്കെടുക്കുക. മേളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കെഎസ്എല്‍ സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ ആവേശം ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ കെഎസ്എല്ലിന് ഔദ്യോഗികമായി കിക്ക് ഓഫ് നിര്‍വ്വഹിച്ചു. കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പന്ത് സ്വീകരിച്ചു. കേരളത്തിന് സ്വന്തമായി ലോകോത്തര ഫുട്‌ബോള്‍ ലീഗ് ഉണ്ടാകുമെന്ന് ഐ.എം.വിജയന്‍ പറഞ്ഞു.കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസും ലോഗോ പ്രകാശനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here