‘അർഹതപ്പെട്ട പണമാണ് ആവശ്യപെടുന്നത്’; കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതിയിൽ. കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു.

ALSO READ: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കം

പണം സൗജന്യമായി ആവശ്യപെടുകയല്ല അർഹതപെട്ട പണമാണ് ആവശ്യപെടുന്നതെന്നും കേരളം വ്യക്തമാക്കി കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യരുതെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു.

വരുമാനത്തിന്റെ 66 ശതമാനവും കേന്ദ്രത്തിന് ആണ് ലഭിക്കുന്നത്. അതിൽ 40 ശതമാനം ആണ് കേന്ദ്രം ചെലവഴിക്കുന്നത്. സംസ്ഥാനങ്ങൾ കേന്ദ്രത്തിനേക്കാളും പണം ചെലവഴിക്കുന്നു.NHAI യുടെ കടം കേന്ദ്രകടമായി കണക്കാക്കുന്നില്ല, എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് വിപരീത നിലപാട് ആണ്. പെൻഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ പണമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഇക്കൊല്ലം കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷവും കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കാരണമാകും.

ALSO READ: രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത്: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News