തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കല്‍ ആഘോഷ നിറവില്‍. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പൊങ്കല്‍ ആഘോഷം നടക്കുന്നത്.
ALSO READ:മസിനഗുഡി വഴി ഊട്ടിയിലേക്ക്; പ്രകൃതി സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ആചാരമായ പൊങ്കലിന് നാല് ദിവസങ്ങളിലായാണ് ആഘോഷം. തമിഴ് മാസമായ മാര്‍ഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി വരെയാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത ചടങ്ങുകളും വിശ്വാസ രീതികളുമാണ് ഉള്ളത്. വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലില്‍ കാപ്പുകെട്ടി കോലങ്ങള്‍ വരച്ചുമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.
ALSO READ:ഫയര്‍ ഡാന്‍സ് പാളി; നിലമ്പൂരില്‍ യുവാവിന് പൊള്ളലേറ്റു
ഇത്തവണ കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലയിലും പൊങ്കല്‍ വിപണി സജീവമാണ്. കരിമ്പും, കാപ്പുമുള്‍പ്പടെയുള്ളവ നേരത്തെ തന്നെ വിപണിയില്‍ എത്തിയിരുന്നു. ബോഗി, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണും പൊങ്കല്‍ എന്നിങ്ങനെ നാല് ദിവസങ്ങളിലായാണ് ആഘോഷങ്ങള്‍ നടക്കുന്നത്. പതിനേഴാം തീയതി കാണും പൊങ്കലോടുകൂടി ഇതിന് സമാപനമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here